തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം; ഒരു ലക്ഷം രൂപ കത്തി നശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീട് പൂർണമായും കത്തിനശിച്ചു. പൂവച്ചിൽ കൊണ്ണിയൂർ സ്വദേശി ദസ്തകീറിന്റെ വീടാണ് കത്തിനശിച്ചത്. ചികിത്സയ്ക്കായി വായ്പയെടുത്ത ഒരു ലക്ഷം രൂപയും അഗ്നിക്കിരയായി.Fire
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.