മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

kerala, Malayalam news, the Journal,

 

മലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.

Also Read : മഞ്ചേരി അപകടം: മരിച്ചവരിൽ മൂന്ന് വയസുകാരിയടക്കം രണ്ടുകുട്ടികൾ

 

kerala, Malayalam news, the Journal,
മരണപ്പെട്ട ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്

 

കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസാണ് ഓട്ടോയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

five people died in a collision between a bus carrying ayyappa bhaktar and an auto

Leave a Reply

Your email address will not be published. Required fields are marked *