ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം

Palestinian solidarity posters

ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം.

(Foreign woman granted bail for vandalising Palestinian solidarity posters in Fort Kochi)

ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വിഡിയോയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം.

ALSO READ: ‘കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല; നരേന്ദ്ര മോദി സർക്കാരിന് അഴിമതി ഇല്ല’; BJP അനുകൂല നിലപാടുമായി ലത്തീൻ രൂപത

സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ എസ്ഐഒ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കേസെടുക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *