ജില്ലയ്ക്ക് അഭിമാനമായി നാല് ഗുരുശ്രേഷ്ഠ പുരസ്ക്കാരങ്ങൾ
അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിന് ജില്ലയിൽ നിന്ന് നാല് അധ്യാപകർ അർഹരായി. സുരേഷ് ബാബു. ടി (ജി.വി.എച്ച്.എസ്.എസ്. കിഴുപറമ്പ് ) , ലിജിമോൾ സി.വി. (മാനവേദൻ യു. പി. എസ്. തൃക്കലങ്ങോട് മഞ്ചേരി), ഡോ. ബാബു വർഗീസ് (ഡയറ്റ്, മലപ്പുറം) ഉദയകുമാർ. പി.വി. (ജി.വി.എച്ച്.എസ്. കൊണ്ടോട്ടി) എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്.
25 വർഷത്തെ അധ്യാപന പരിചയവും പാഠ്യപാഠ്യേതര രംഗത്തെ മികവുറ്റ പ്രവർത്തനങ്ങളുമാണ് പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്. തൊടുപുഴയിൽ വച്ച് നടന്ന ചടങ്ങിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. സദാശിവൻ പിള്ള, പ്രസിഡൻ്റ് മാത്യു അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് കെ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.