പയ്യന്നൂരിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
പയ്യന്നൂർ: കണ്ണൂർ രാമന്തളി വടക്കുമ്പാട് കൊവ്വപ്പുറത്ത് രണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കെ. ടി. കലാധരൻ (38), മാതാവ് ഉഷ (60), മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. കലാധരൻ്റെ ഭാര്യ അന്നൂർ സ്വദേശിയാണ്.
രാത്രി എട്ടോടെയാണ് മരിച്ച നിലയിൽ കണ്ടത്.ഉടൻ നാട്ടുകാർ പയ്യന്നൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് നാലുപേരും മരിച്ച വിവരം സ്ഥിരീകരിച്ചത്.
കുട്ടികൾ തറയിൽ കിടന്ന നിലയിലും മുതിർന്നവർ തൂങ്ങിയ നിലയിലുമാണ്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും ആത്മഹത്യ ചെയ്തതായാണ് കരുതുന്നു. കുടുംബ പ്രശ്നമാണ് കാരണമെന്ന് കരുതുന്നു
