‘മലപ്പുറം മെമ്മോറിയൽ’ സമരം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം ജില്ലയോട് കാലാകാലങ്ങളായി ഭരണകൂടം തുടരുന്ന വിവേചന ഭീകരതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ‘മലപ്പുറം മെമ്മോറിയൽ’ സമരം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്മലപ്പുറം ജില്ലാ കമ്മറ്റി. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ മലപ്പുറം പ്രസ്സ് ക്ലബ്ബിൽ മാധ്യമങ്ങളെ കണ്ട് സമരം വിശദീകരിച്ചു. ജനറൽ സെക്രട്ടറിമാരായ സാബിറ ശിഹാബ്, ബാസിത് താനൂർ, വൈസ് പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ, സെക്രട്ടറി സുജിത് എന്നിവരും പങ്കെടുത്തു.