സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജി. യു. പി. എസ് മൈത്ര.

Free medical camp organized by G. U. P. S Maitra.

 

ജി യുപിഎസ് മൈത്ര നൂറാം വാർഷിക ആഘോഷമായ മൈത്രാരവത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . മൈത്ര സ്കൂളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജിഷ.സി.വാസു ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം ചെയർമാൻ ഉമ്മർ പി.ബിച്ചാപ്പു അധ്യക്ഷനായ വേദിയിൽ  സുജ ടീച്ചർ എച്ച് എം ഇൻ ചാർജ് സ്വാഗതം പറഞ്ഞു. ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് ,സുധർമ ലാബ് അരീക്കോട് , അൽ റൈഹാൻ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്താൽ ജനറൽ മെഡിസിൻ, ഹൃദ്രോഗം , രക്ത പരിശോധന , രക്തഗ്രൂപ്പ് നിർണയം , നേത്രരോഗം എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായത് . 300 ലധികം ആളുകൾ പങ്കെടുത്ത പരിപാടി വൻ വിജയമായി. കുണ്ടു വഴി വാർഡ് മെമ്പർ അലീമ , ഡോക്ടര്‍ നിയാസ് (ആസ്റ്റർ മ മദർ ) നജ്മ(PRO സുധർമ്മ ലാബ് ) അസ് ലം(PRO അൽ റൈഹാൻ കണ്ണാശുപത്രി )PTV അഷ്റഫ് (മൈത്രാരവം ട്രഷറർ)ജാഫർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .  കൃഷ്ണപ്രസാദ് (സ്വാഗതസംഘം മെമ്പർ ) നന്ദി പ്രകാശിപ്പിച്ചു. Free medical camp organized by G. U. P. S Maitra.

Leave a Reply

Your email address will not be published. Required fields are marked *