ശിശു ദിന പരിപാടികൾ സംഘടിപ്പിച്ച് G. U.P.S മൈത്ര

G. U.P.S Maitra organized Children's Day programs

 

നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ജി.യു.പി.എസ് മൈത്രയിൽ എസ് എസ് ക്ലബ് പ്രസംഗ മത്സരം, തൽസമയം നെഹ്റു തൊപ്പി നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. SRG കൺവീനർ ശ്രീധന്യ ടീച്ചർ,എസ്. എസ് ക്ലബ് കൺവീനർ ജ്യോതി ടീച്ചർ, എസ് എസ് ക്ലബ് അംഗങ്ങളായ സിമി ടീച്ചർ, സ്മിത ടീച്ചർ, ഹസ്ന ടീച്ചർ, ദിവ്യ ടീച്ചർ (ബി ആർ സി ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യാപ് മേക്കിങ് ചലഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം 5A, രണ്ടാം സ്ഥാനം 7c, മൂന്നാം സ്ഥാനം 7 B, 7A എന്നിവർക്ക് ലഭിച്ചു. പ്രസംഗം മത്സരത്തിൽ ഹന്നഷെറിൻ ഒന്നാം സ്ഥാനം, അമാന റൈഹാന രണ്ടാംസ്ഥാനം, മുഹമ്മദ് ഷിബിലി മൂന്നാം സ്ഥാനം എന്നിവ നേടി.

Leave a Reply

Your email address will not be published. Required fields are marked *