മേലാപറമ്പിൽ വീണ്ടും മാലിന്യ കേന്ദ്രം വരുന്നു
സ്കൂൾ മതിലിനോടും കുട്ടികൾക്കുള്ള അമൃതം നിർമാണ യൂണിറ്റിനും ഇടയിൽ ചേർന്നാണ് പഞ്ചായത്തിന്റെ മാലിന്യ കേന്ദ്രം വരുന്നത്
കിഴുപറമ്പ : മേലാപറമ്പിൽ വീണ്ടും മാലിന്യ കേന്ദ്രം വരുന്നു. മേലപ്പറമ്പ് സ്കൂളിന് സമീപത്തായാണ് പഞ്ചായത്തിന്റെ മാലിന്യ കേന്ദ്രം വരുന്നത്. നിലവിൽ സ്വകാര്യ മാലിന്യ കേന്ദ്രവും ഇവിടെയുണ്ട്. ഇതിൽ നിന്നും വരുന്ന ദുർഗന്ധംകൊണ്ടുതന്നെ ജനം ദുരിതത്തിലാണ്. സമീപവാസികൾ ആരോഗ്യ മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
Also Read : പരാതി പറഞ്ഞു മടുത്തു; ദുർഗന്ധം വമിച്ച് കിഴുപറമ്പിലെ മാലിന്യ നിർമാർജന കേന്ദ്രം
അതിനിടയിലാണ് പഞ്ചായത്തിന്റെ മാലിന്യ സൂക്ഷിപ്പ് കേന്ദ്രവും മേലാപറമ്പിൽ എത്തുന്നത്. ഇതോടെ മേലപ്പറമ്പ് കിഴുപറമ്പിന്റെ മാലിന്യ കേന്ദ്രമാവുകയാണ്. കാവനൂർ പഞ്ചായത്തിലെ മട്ടത്തെരിക്കുന്നിലും സമാന കേന്ദ്രം വരുന്നതിൽ വൻ പ്രക്ഷോഭമാണ് നാട്ടുകാരും സിപിഎം ഉം നടത്തിയത്. തുടർന്ന് പഞ്ചായത്ത് ഭരണ സംവിധാനം തകരുന്ന ഘട്ടത്തിലെത്തി, ലീഗ്-കോൺഗ്രസ് ബന്ധം തകർന്നതോടെ MLA, MP ഇടപെട്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നിലവിലെ സംസ്കരണ പ്ലാന്റിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലന്ന് പറയുന്ന പഞ്ചായത്താണ് കോളനിക്കും സ്കൂളിന്നും സമീപം പുതിയ മാലിന്യ കേന്ദ്രം ആരംഭിക്കുന്നത്.