അരീക്കോടിൽ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നു.

Gas leaked while cooking at home in Areekode.

 

അരീക്കോട് : പാചകം ചെയ്യുന്നതിനിടെ അടുക്കളയിൽ പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. അരീക്കോട് താഴെ കോഴക്കോട്ടൂരിൽ വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെയാണ് സംഭവം. തെക്കേ തൊടികയിൽ സയ്യിദിന്റെ വീട്ടിലാണ് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്ക് ഉണ്ടായത്. വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി. തൊട്ടടുത്തായി നിരവധി വീടുകൾ ഉണ്ടായിരുന്നു എന്നതും ആശങ്ക വർധിപ്പിച്ചു. ഉടൻ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് ഗ്യാസിലിണ്ടർ വീടിന് പുറത്ത് എത്തിച്ച് അപകടമൊഴിവാക്കിയത്. ഗ്യാസ് ഓണാക്കുന്നതിനിടെ ശക്തിയോടെ ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു. തീ പിടിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അരീക്കോട് പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, ഒ. അബ്ദുൽ ജലീൽ, സനീഷ് പി. ചെറിയാൻ, ആർ. മിഥുൻ, കെ. പി. അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Gas leaked while cooking at home in Areekode.

Leave a Reply

Your email address will not be published. Required fields are marked *