ഗസ്സ വിഷയത്തിൽ സൗദിയിൽ നാളെ ജിസിസി രാജ്യങ്ങളുടെ യോഗം; ഈജിപ്തും ജോർദാനും പങ്കെടുക്കും
റിയാദ്: ഗസ്സ വിഷയത്തിൽ സൗദിയിൽ നാളെ ജിസിസി രാജ്യങ്ങളുടെ യോഗം ചേരും. ഈജിപ്തും ജോർദാനും ജിസിസി നേതാക്കൾക്കൊപ്പം യോഗത്തിൽ പങ്കെടുക്കും. ട്രംപിന്റെ ഗസ്സ പ്ലാനിൽ അറബ് രാജ്യങ്ങളുടെ ബദൽ സമർപ്പിക്കും.GCC
ട്രംപിന്റെ ഗസ്സ പ്ലാനിന് ബദലായിക്കൊണ്ട് ഈജിപ്ത് ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. ഗസ്സയുടെ ഭാവി ഭരണമാണ് കാർഡിൽ പരാമർശിച്ചിട്ടുള്ള പ്രധാന വിഷയം. നിലവിൽ ഹമാസ് ആണ് ഗസ്സയിൽ ഭരണം കയ്യാളുന്നത്. ഹമാസിനെ ഭരണത്തിൽ നിന്ന് നീക്കി കൊണ്ടുള്ള ഒരു പ്ലാനാണ് ഈജിപ്ത് തയ്യാറാക്കിയിട്ടുള്ളത്. ഇതാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവശ്യം. ഒപ്പം, ഗസ്സയിലുള്ള ആളുകളെ അവിടെ തന്നെ പാർപ്പിക്കാനുള്ള പദ്ധതിയും കരടിൽ ഉണ്ട്.
ഗസ്സയിലെ ഭരണം വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. പകരം ഹമാസിന്റെ പ്രാതിനിധ്യം ഭരണത്തിൽ ഉണ്ടാകണം എന്നാണ് ആവശ്യം.