തനിച്ച് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു, തമിഴ്‌നാട്ടിൽ ജയിലറെ ചെരുപ്പൂരി അടിച്ച് പെൺകുട്ടി

jailer

മധുരൈ: അപമര്യാദയായി പെരുമാറിയതിന് തമിഴ്‌നാട്ടിൽ പെൺകുട്ടി ജയിലറെ ചെരുപ്പൂരി തല്ലി. തനിച്ച് വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് മധുര സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരുസ്വാമി ആവശ്യപ്പെട്ടെന്ന് ആരോപണം.jailer

പെൺകുട്ടിയുടെ പരാതിയിൽ ജയിലറെ സസ്‌പെൻഡ് ചെയ്‌തു. തടവുകാരന്റെ ചെറുമകളാണ് പെൺകുട്ടി. മുത്തച്ഛനെ കാണാൻ ചെന്നപ്പോഴായിരുന്നു സംഭവം. ഭക്ഷണം വാങ്ങാൻ ഹോട്ടലിലേക്ക് പോയപ്പോൾ പിന്നാലെയെത്തിയ ജയിലർ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് തനിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് വീട്ടിലേക്ക് തിരികെപ്പോയി പെൺകുട്ടി കുടുംബത്തെയും കുറച്ച് സുഹൃത്തുക്കളെയും കൂട്ടി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു.

ഫോണിൽ വിളിച്ച് ഒരു സ്ഥലത്തേക്ക് വരണമെന്ന് ആവശ്യപ്പട്ടു. പറഞ്ഞതനുസരിച്ച് എത്തിയ ജയിലറെ പെൺകുട്ടി ചെരുപ്പൂരി തല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജയിലർ ബാലഗുരുസാമിക്കെതിരെ മധുര സൗത്ത് ഓൾ വനിതാ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ മുൻപും ഇത്തരത്തിലുള്ള പ്രവർത്തകൻ ചെയ്‌തിട്ടുണ്ടെന്ന് സംഭവത്തിന് പിന്നാലെ നാട്ടുകാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *