ദൈവമാണ് ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങള്‍ ശരിക്കും ദൈവത്തിന്‍റെ കുട്ടിയാണ്; കോഹ്‍ലിയുടെ റെക്കോഡ് നേട്ടത്തില്‍ അനുഷ്ക
മുംബൈ: സെഞ്ച്വുറി നേട്ടത്തില്‍ ക്രിക്കറ്റ് ദൈവത്തെ മറികടന്നിരിക്കുകയാണ് വിരാട് കോഹ്‍ലി. വാംഖഡെയിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഏകദിനത്തില്‍ 49 സെഞ്ച്വുറികളെന്ന സച്ചിന്‍റെ റെക്കോഡാണ് കോഹ്‍ലി മറികടന്നത്. ബുധനാഴ്ച തന്‍റെ ഭർത്താവ് ചരിത്രം എഴുതുന്നതിന് സാക്ഷിയാകാൻ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും എത്തിയിരുന്നു. കോഹ്‍ലിയുടെ ഏറ്റവും വലിയ ചിയര്‍ ലീഡറായ അനുഷ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹൃദയസ്‍പര്‍ശിയായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.