സ്വർണവില ഇന്നും കൂപ്പുകുത്തി, വെള്ളിയും ഇടിഞ്ഞു

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറാണ് വില. ഇതോടെ സംസ്ഥാനത്ത് പവന് 960 രൂപയും ഗ്രാമിന് 120 രൂപയും ഇന്ന് കുറഞ്ഞു. പവന് 1,01,560 രൂപയും ഗ്രാമിന് 12695 രൂപയുമാണ് വില. വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് വില.
2026 ജനുവരി 29ന് ട്രോയ് ഔൺസിന് 5595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണ്ണവിലയിൽ 10 മാസം കൊണ്ട് 1,684 ഡോളറാണ് കുറഞ്ഞത്. വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.
ജനുവരി 29-ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും.
പുതിയതായി സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഉയർന്ന വിലയിൽ സ്വർണം വാങ്ങി കടയിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വില കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുക. അതോടൊപ്പം സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളുടെയും നിക്ഷേപ സ്വർണത്തിന്റെയും വിപണിമൂല്യവും ഗണ്യമായി ഇടിയുകയാണ്. സ്വർണത്തെ സുരക്ഷിത സമ്പാദ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആസ്തിയെയും ഈ വിലയിടിവ് ബാധിക്കും. വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയിലെ വ്യാപാരത്തെ ബാധിക്കും.
ഇന്നലെ ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1600 രൂപ കുറഞ്ഞ് 1,02,520 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 1400 രൂപയാണ് കുറഞ്ഞത്. യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്.
നവംബറിലെ സ്വർണവില (പവനിൽ)
01: 1,01,840
02: 1,02,200
03. 1,02,400
04. 1,02,600 (morning)
04. 1,04,720
05. 1,07,080
06. 1,07,080
06. 1,05,120
06. 1,05,200
07. 1,05,280
09. 1,06,040
10. 1,05,680 (രാവിലെ)
10. 1,04,640 (വൈകീട്ട്)
11. 1,04,120
12. 1,02,520
13. 1,01,560
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840
