കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തിനശിച്ചു; തീർഥാടകരായ അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തീർഥാടകരുടെ കാർ കുഞ്ഞിപ്പള്ളി ദേശീയപാതയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തിനശിച്ചു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഹിയിൽ നിന്നും വടകരയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.
