സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

Gold prices are up; Today's maximum is Rs.240

 

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 64000 കടന്നു. ഒരു പവന് 64480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8060 രൂപയായി.

പ്രസിഡന്‍റ് ട്രംപിന്‍റെ വ്യാപാരയുദ്ധവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സ്വർണവില കുതിപ്പിനുള്ള കാരണം. ട്രംപിന്‍റെ വ്യാപാര നയങ്ങൾ ഭൗമ രാഷ്ട്ര സംഘർഷങ്ങൾക്കിടയാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി പ്രാബല്യത്തിൽ വന്നെങ്കിലും മെക്സിക്കോയുടെ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനങ്ങൾക്ക് ലോകം കാതോർക്കുന്നുണ്ട്. ഡോളർ ഇൻഡക്സ് 109.80 വരെ ഉയർന്നു. ഡോളർ കരുത്തായതോടെ എല്ലാ കറൻസികളും ഡോളറിനെതിരെ ദുർബലമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *