സ്വര്‍ണവില ഇന്നും ഇടിഞ്ഞു; പവന് കുറഞ്ഞത് 200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്ത വിപണയില്‍ സ്വര്‍ണത്തിന് വില ഉയരാത്തതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ കാരണം.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. ജൂണ്‍ 20ന് 53120 രൂപയായിയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.