വൈദ്യുതി ചാർജ് വർദ്ധനവ് സർക്കാർ വ്യാപാരികളെ കൊള്ളയടിക്കുന്നു: റഫീഖ് മാളിക
വ്യാപാരികളിൽ നിന്നും വൈദ്യുതിക്ക് ഉയന്ന താരിഫ് ഈടാക്കുന്നത് വ്യാപാരികളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക അഭിപ്രായപ്പെട്ടു. (Govt loots traders with electricity tariff hike: Rafeeq Malika)
വ്യാപാര മാന്ദ്യം കാരണം വളരെ പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് മേൽ വീണ്ടും അമിത ഭാരം അടിച്ചേൽപ്പിക്കുന്ന വിധം വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് KSEB പന്നിക്കോട് ഓഫീസിനു മുമ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട്നിരോധനം, വെള്ളപ്പൊക്കം, കോവിഡ് മഹാമാരിയെല്ലാം കഴിഞ്ഞെങ്കിലും വ്യാപാരങ്ങളിൽ കാര്യമായൊരു പുരോഗതിയുമില്ലാത്തത് വ്യാപാരികളെ തെല്ലൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഇതിനിടയിലാണ് ഇരുട്ടടി പോലെ കേരള സർക്കാറിൻ്റെ വൈദ്യുതി ചാർജ് വർദ്ധനവ് എന്നും പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി യൂസുഫ് EN സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അദ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം ട്രഷറർ അസ്ലം മുഖ്യ പ്രഭാഷണം നടത്തി. ബെന്നി തോട്ട് മുക്കം, അശോകൻ പന്നിക്കോട്, അബദുൽ കരീംU, ഷിജിമോൻ തോട്ടുമുക്കം, ഉബൈദ് കൊടിയത്തൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുജീബ് ചെറുവാടി നന്ദി പറഞ്ഞു. ശരീഫ് VK PC സഹീദ്, അബ്ദുൽ കരീം U, ജബ്ബാർ PK ,മുഹമ്മദ് CP, ഹനീഫ ദിൽബാബ്, ഫൈസൽ PK എന്നിവർ നേതൃത്വം നൽകി