നരച്ച മുടിയും കൂളിങ് ഗ്ലാസും.. ചീട്ടുകൾ അമ്മാനമാടി സൗബിൻ; പോലീസ് വേഷത്തിൽ ബേസിൽ! ‘പ്രാവിൻകൂട് ഷാപ്പ്’ഫസ്റ്റ്‌ലുക്ക്
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ചീട്ടുകൾ കൊണ്ട് അമ്മാനമാടി നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിനുള്ളത്. പോലീസുകാരനായാണ് ബേസിൽ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.Basil
ചെമ്പൻ വിനോദും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മഞ്ഞുമ്മൽ ബോയ്സിൻറെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ & എ എൻറർടെയ്ൻമെൻറ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രമാണ് ‘പ്രാവിൻ കൂട് ഷാപ്പ്’.
ഗാനരചന: മുഹ്‌സിൻ പരാരി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ അൻസാർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻ: സ്‌നേക്ക്പ്ലാൻറ് എൽഎൽപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്‌സ്.