ജിയുപിഎസ് മൈത്ര LKG വിഭാഗം കളേഴ്സ് ഡേ സംഘടിപ്പിച്ചു.
ജിയുപിഎസ് മൈത്ര LKG വിഭാഗം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് കളേഴ്സ് ഡേ ആഘോഷിച്ചു. പരിപാടി ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് സുജ ടീച്ചർ ആശംസകൾ അർപ്പിച്ചു. കുട്ടികളെ ഓറഞ്ച്, ബ്ലൂ , റെഡ്, ഗ്രീൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ആ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരാൻ നിർദ്ദേശിച്ചു. ലഭിച്ച നിറങ്ങളിലുള്ള ബലൂണുകളും കളിപ്പാട്ടങ്ങളും കൊണ്ട് എല്ലാ കോർണറുകളും മനോഹരമാക്കി. നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ ചെയ്തു. ല്കഗ് അധ്യാപികമാരായ സാജിത, തൻഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.