GVHSS ഓമാനൂർ യോഗാ ദിനം ആചരിച്ചു
ഓമാനൂരിൽ അന്താരാഷ്ട്ര യോഗ ദിനപരിപാടികളുടെ ഉദ് ഘാടനം സ്കൂൾ ഹെഡ് മിസ്ട്രസ് കെ ജി അനുപമ ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ UK മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സാഹചര്യത്തിൽ യോഗ യുടെ പ്രാധാന്യത്തെ കുറിച്ചും യോഗയുടെ ഉത്ഭവത്തെക്കുറിച്ചും പ്രശസ്ത യോഗ അദ്ധ്യാപകനും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ എംകെ മുനീർ ഓമനൂർ (CYA, DYT ശാന്തി യോഗ മെഡിറ്റേഷൻ സെന്റർ എടവണ്ണപ്പാറ) ക്ലാസ്സിന്ന് നേതൃത്വം നൽകുകയും, ശാന്തി യോഗ മെഡിറ്റേഷൻ സെന്റർ എടവണ്ണപ്പാറയുടെ സേവനം തുടർന്ന് സ്കൂളിന് നൽകാൻ തയ്യാറാണെന്നും അദ്ധേഹം വാഗ്ദാനം ചെയ്തു. പ്രീതി ശ്രീധരൻ, സി ബീരാൻകുട്ടി മാസ്റ്റർ, EK ഷാജേഷ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. കെ ഹിബത്ത് ടീച്ചർ സ്വാഗതവും K, ലിജി ടീച്ചർ നന്ദിയും പറഞ്ഞു