പുതുതായി വരുന്ന മാലിന്യ സൂക്ഷിപ്പ് കേന്ദ്രത്തിനെതിരെ പരാതിയുമായി കിഴുപറമ്പ് GVHSS.
കിഴുപറമ്പ് മേലാപറമ്പിൽ സ്ഥാപിക്കാനൊരുങ്ങുന്ന മെറ്റീരിയൽ കളക്ഷൻ സെൻ്ററിനെതിരെ (MCF) പരാതിയുമായി കിഴുപറമ്പ് GVHSS. UP, HS, HSS, VHSE വിഭാഗങ്ങളിലായി 2000 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയ മതിലിനോട് ചേർന്നാണ് കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് MCF സ്ഥാപിക്കാനൊരുങ്ങുന്നത്.
3 കോടി ചിലവഴിച്ച് നിർമിച്ച UP ബ്ലോക്ക്, ഉച്ചഭക്ഷണ പാചകപ്പുര, ന്യൂട്രിമിക്സ് ഭക്ഷണ നിർമാണ യൂണിറ്റ് എന്നിവയോട് തൊട്ട് ചേർന്നാണ് പഞ്ചായത്ത ധികൃതർ MCF നിർമിക്കാൻ കരാർ നൽകിയത്.
ഹരിത കർമസേന സംഭരിക്കുന്ന മാലിന്യങ്ങൾ പലപ്പോഴും സുരക്ഷിതമായ സ്കൂൾ അധ്യയനത്തിന് തടസ്സമാകുമെന്നു സ്കൂൾ അധികൃതർ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഉണർത്തി.
PTA പ്രസിഡണ്ട് ഇ. സി. ജുമൈലത്ത്, SMC ചെയർമാൻ എം.ഇ. ഫസൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ, VHSE പ്രിൻസിപ്പാൾ ടി ഷാനി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. സുരേഷ് എന്നിവർ ഈ പൊതുവിദ്യാലയത്തിന് അപകടം വരുന്നുന്ന MCF നിർമാണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായ അധികൃതർക്ക് നിവേദനം നൽകിയത് .