ഹൃദയാഘാതം: മലയാളി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58)ആണ് നിര്യാതനായത്. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്.Heart attack
24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു. ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യൂണിറ്റ് അംഗമാണ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഭാര്യ വി മണി. വീണ, വിപിൻ എന്നിവർ മക്കളാണ്.