ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് മൂന്നാമൂഴം; തിരിച്ചുവരവ് ജയില്‍ വാസത്തിനുശേഷം

Chief Minister

ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് സോറന്‍, ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി അധികാര മേറ്റു.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്. Chief Minister

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ രാജാഭവനില്‍ എത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു.ഞായറാഴ്ച ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കില്‍ പിന്നീട് തീരുമാനം മാറ്റി.

വൈകിട്ട് 5 മണിക്ക് റാഞ്ചി രാജ്ഭവനില്‍ നടന്ന ലളിതമായി ചടങ്ങില്‍ ഹേമന്ത് സോറന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യവാചകം ഏറ്റുചൊല്ലി. ഹേമന്ത് സോറന്‍ മാത്രമാണ് ഇന്ന് ചുമതല ഏറ്റത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്‍, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷന്‍ ആകും.

അഞ്ചുമാസത്തെ ജയില്‍വാസത്തിനുശേഷം ജൂണ്‍ 28 നാണ് ഹേമന്ത് സോറന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *