ഹാഷിം സഫിയുദ്ദീനെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ല

Hezbollah confirms that Hashim Safiuddin was killed by Israel

 

ബൈറൂത്ത്: ഹാഷിം സഫിയുദ്ദീനെ ഇസ്രായേൽ വധിച്ചെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ല. ഒക്ടോബർ നാലിന് ലബനാനിലെ ദാഹിയയിലെ വ്യോമാക്രമണത്തിലാണ് എക്സിക്യുട്ടീവ് കൗൺസിൽ മേധാവിയായ ഹാഷിം കൊല്ലപ്പെട്ടത്.

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം നടത്തിയിരുന്നത്. ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്.

ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയിൽ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ ​സൈന്യം വ്യക്തമാക്കിയിരുന്നത്.

സെപ്തംബറില്‍ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫിയുദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്.

അതേസമയം ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ ഫലസ്തീൻ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായി. ജബാലിയയിൽ ഗസ്സ മുൻസിപ്പൽ പൊലീസ് മേധാവിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *