ശിശുദിനത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ.

 

hilltop public school celebrated children's day

ചെറുവാടി: നവംബർ 14 ശിശു ദിനത്തിൽ ഫലസ്തീനിൽ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയും, പ്രതിജ്ഞയും, ഐക്യദാർഢ്യവും സംഘടിപ്പിച്ചു. (hilltop public school celebrated children’s day )

‘ധാർമികതയാണ് മാനവികതയുടെ ജീവൻ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സന്ദേശം കൈമാറി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിലെ പ്രധാന അധ്യാപകൻ ജിംഷാദ് . വി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂളിലെ കെ.ജി മുതൽ പ്ലസ്.ടു വരെയുള്ള മുഴുവൻ വിദ്യാർഥികളും അധ്യാപകരും ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *