ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി

Rahul Eshwar

കൊച്ചി: ഹണിറോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പരാതിയിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാലാണ് നീക്കം. രാഹുൽ ഈശ്വറിന്റെ ഹരജി നാളെ പരിഗണിക്കും.Rahul Eshwar

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത് മുതൽ സാമൂഹ്യ മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി. തൃശൂർ സ്വദേശിയും രാഹുൽ ഈശ്വറിനെതിരെ സമാനമായ പരാതി നൽകിയിരുന്നു.

ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തിൽ രാഹുൽ നടത്തുന്ന പരാമർശങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *