ഐ.പി.എല്ലില്‍ അമ്പയര്‍മാരുടെ പ്രതിഫലം എത്ര? കണക്കുകള്‍ ഇങ്ങനെ
മെഗാ താരലേലത്തില്‍ സകല റെക്കോര്‍ഡുകളും മറികടന്നാണ് ഇക്കുറി ചില താരങ്ങളെ ഐ.പി.എല്‍ ഫ്രാഞ്ചസികള്‍ സ്വന്തമാക്കിയത്. ഋഷഭ് പന്തിനേയും ശ്രേയസ് അയ്യറേയും വെങ്കിടേഷ് അയ്യറെയുമൊക്കെ 20 കോടിയിലധികം മുടക്കി വിവിധ ഫ്രാഞ്ചസികള്‍ കൂടാരത്തിലെത്തിച്ചു. നിലനിര്‍ത്തിയവര്‍ക്കായും ടീമുകള്‍ കോടികള്‍ വാരിയെറിഞ്ഞു.IPL
കളിക്കാരെ പോലെ തന്നെ ഐ.പി.എല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ക്കും മാച്ച് ഫീക്ക് സമാനമായി ബി.സി.സി.ഐ പ്രതിഫലം നല്‍കാറുണ്ട്. അതെത്രയാണ് എന്ന് നോക്കാം.. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യാ ടുഡേ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഫീൽഡ് അമ്പയർമാർക്ക് മൂന്ന് ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും പ്രതിഫലമായി ലഭിക്കുന്നത്. തേര്‍ഡ് അമ്പയര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ ഫീല്‍ഡിലെ ചില മോശം തീരുമാനങ്ങളുടെ പേരില്‍ അമ്പയര്‍മാര്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വലിയ തുക പ്രതിഫലമായി എണ്ണി വാങ്ങുന്ന അമ്പയര്‍മാര്‍ ചെയ്യുന്ന ജോലി വൃത്തിയായി ചെയ്ത് കൂടെ എന്നാണ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.