മനുഷ്യാവകാശ ദിനം: ഐഎംഐ സലാല പ്രബന്ധ രചന മത്സരം സംഘടിപ്പിച്ചു
സലാല: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി ഐ.എം.ഐ സലാല വനിത വിഭാഗം പ്രബന്ധ രചന മത്സരം സംഘടിപ്പിച്ചു. ‘നീതിയുടെ കാവലാളാവുക’ എന്ന തലക്കെട്ടിൽ നടന്ന മത്സരം വനിത വിഭാഗം പ്രസിഡന്റ് റജീന ടീച്ചർ ഉദ്ഘാടനം ചെയ്തു.Dissertation
നിരവധി വനിതകൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം നൽകും. മദീഹ, ഷമീല, ഫസ്‌ന അനസ്, മുംതാസ് റജീബ് എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.