‘കൂടുതൽ തവണ മത്സരിച്ചതിന് വേട്ടയാടുന്നു, കാരണം പറഞ്ഞാൽ വിവാദമായേക്കാം’; കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: മാവേലിക്കരയിൽ കൂടുതൽ മത്സരിച്ചതിന് താൻ മാത്രം വേട്ടയാടപ്പെടുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. തന്നെക്കാൾ കൂടുതൽ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.Kodikunnil
എന്നാല്‍ പുതിയ നേതൃത്വം വന്നശേഷം കൊടിക്കുന്നിൽ സുരേഷിനെ വേട്ടയാടിയിട്ടില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.ഒരുപാട് പ്രതിസന്ധികളെ മറികടന്നു വന്നയാളാണ് കൊടിക്കുന്നിൽ സുരേഷ് . താനാണ് മത്സരത്തിൽ നിന്നും മാറിനിൽക്കരുതെന്ന് കൊടിക്കുന്നിലിനോട് പറഞ്ഞതെന്നും വി.ഡി.സതീശൻ പറഞ്ഞു.