‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്

'I don't know what kind of women he loses control over'; Honey Rose against Rahul Easwar

 

രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’ എന്നും ഹണി പരിഹസിച്ചു.

സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്ന് ഹണി കുറിച്ചു. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി വ്യക്തമാക്കി.

അഭിഭാഷകയായ ഫറ ഷിബില കൂടി പറഞ്ഞ നിലപാട് കൂടി കേരള സമൂഹം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണം കുറച്ച് ഓവറല്ലേ എന്ന് കേരളത്തില്‍ ഒരാള്‍ക്കെങ്കിലും തോന്നാതിരുന്നിട്ടുണ്ടോ എന്നും രാഹുല്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *