ഐഎഎസ് തലപ്പത്തെ ചേരിപ്പോരും, മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും; എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

IAS head fraternity and religious base WhatsApp group; Suspension for N Prashanth and K Gopalakrishnan

 

ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെതിരെ നടപടി. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് സസ്‌പെന്‍ഷനിലാകുന്നത് ഇതാദ്യമായാണ്

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അവഹേളിച്ചതിനാണ് എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും ഇത് വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറയുകയും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തതിനാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടായിരിക്കുന്നത്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിവരം.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അപക്വമായ പെരുമാറ്റമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്ക് ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉടനടി കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയതെന്നാണ് സൂചന. ഹിന്ദു ഉദ്യോഗസ്ഥര്‍ക്കായി ഗ്രൂപ്പ് തുടങ്ങിയത് പിടിക്കപ്പെട്ടപ്പോള്‍ നാല് ദിവസത്തിന് ശേഷം മല്ലു മുസ്ലീം ഒഫിസേഴ്‌സ് എന്ന പേരില്‍ കെ ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് തുടങ്ങി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വിവരം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *