കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക; വെൽഫെയർ പാർട്ടി എക്കാപറമ്പ് യൂണിറ്റ്.
ജാതി സെൻസസ് നടപ്പാക്കാൻ ദേശീയ ഗവൺമെൻറ് സംസ്ഥാനങ്ങൾക്ക് നൽകിയ അധികാരങ്ങൾ ഉപയോഗപ്പെടുത്തി കേരള ഗവൺമെൻറ് അടിയന്തിരമായി ജാതി സെൻസസ് നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി എക്കാപറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് സംവരണം പി എസ് സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാധാന്യം നടപ്പാക്കുക. യൂണിറ്റ് സമ്മേളനം റിട്ടേർഡ് പ്രൊഫസർ നാസർ അഴീക്കോട് ഉദ്ഘാടനം ചെയ്തു. സംവരണം എന്നത് പൂർത്തിയാവണമെങ്കിൽ സാമൂഹിക സംവരണം, പ്രാതിനിധ്യ സംവരണം, രാഷ്ട്രീയ സംവരണം, സാമ്പത്തിക സംവരണം എന്നീ നാല് ഘടകങ്ങൾ ഒന്നിച്ച് വരേണ്ടതുണ്ടന്ന് തുടർന്ന് സംസാരിച്ച ഹാരിസ് അഭിപ്രായപ്പെട്ടു. പുതുമ റസാഖ് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻറ് ഖാലിദ് അധ്യക്ഷത വഹിച്ചു. അബ്ബാസ് സ്വാഗതവും സെക്രട്ടറി സഫാദ് നന്ദിയും പറഞ്ഞു