ബൈക്കപകടത്തില്‍ അമ്മയുടെ കൈയില്‍നിന്ന് തെറിച്ച് കുഞ്ഞ് മരിച്ചു

In a bike accident, the baby fell from the mother's arms and died

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വാഹനാപകടത്തില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍പെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് കുഞ്ഞ് തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിന്റെയും നസിയയുടെയും മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്.

വൈകീട്ട് മണ്ണഞ്ചേരി ജംക്ഷനു സമീപത്തായിരുന്നു അപകടം. ഭര്‍തൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡില്‍നിന്നു വന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചുവീഴുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *