ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്
ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ വനിതകൾ. ഓപ്പണിങിലെ ഉയർന്ന റൺസാണ് ഷഫാലി വർമയും സ്മൃതി മന്ഥാനയും ചേർന്ന് പടുത്തുയർത്തിയത്. ഒന്നാം വിക്കറ്റിൽ 292 റൺസാണ് ഇരുവരും നേടിയത്. ഇതേ മത്സരത്തിൽ ടെസ്റ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറിയും(194 പന്തിൽ) ഷഫാലി സ്വന്തമാക്കി. സ്മൃതി 149 റൺസ് നേടി പുറത്തായി. ആദ്യദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 525 റൺസെന്ന ശക്തമായ നിലയിലാണ്.combination
ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടുമായി മാറിയിത്. ആസ്‌ത്രേലിയൻ താരങ്ങളായ ലിൻഡ്‌സെ റീലറും ഡെനിസ് ആനെറ്റ്‌സുമാണ് (309) മുന്നിലുള്ളത്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 42 റൺസുമായി ഹർമൻപ്രീതും 43 റൺസുമായി റിച ഘോഷുമാണ് ക്രീസിൽ. ജമിയ റോഡ്രിഗസും (55) അർധസെഞ്ച്വറിയുമായി തിളങ്ങി. സതീഷ് ശുഭ(15) പുറത്തായി. പ്രോട്ടീസിനായി ഡെൽമി ഡെക്കർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു.