ഇന്ദിരാജി അനുസ്മരണം നടത്തി
കിഴുപറമ്പ: കിഴുപറമ്പ മണ്ഡലം 1,2,3 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റികൾ സംയുക്തമായി കിണറ്റിൻകണ്ടിയിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം മണ്ഡലം പ്രസിഡന്റ് എം. കെ ഫാസിൽ ഉദ്ഘാടനം ചെയ്തു. ജലീൽ എടക്കര അധ്യക്ഷത വഹിച്ചു.എം ഇ റഹ്മത്ത്, ചാലിൽ ഇസ്മായിൽ, അബു ശാക്കിർ കോട്ട, മാട്ട സൈദലവി, സി ടി നസീഫ് തുടങ്ങിയവർ സംസാരിച്ചു.