അന്താരാഷ്ട്ര യോഗദിനം ഇന്‍ക്ലുസീവ് യോഗയായി ആചരിച്ചു.

International Yoga Day was celebrated as Inclusive Yoga.

 

 

ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ആര്‍.സി കോഴിക്കോട്, ശാന്തീ യോഗ സെന്റര്‍ കോഴിക്കോട്, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോട് ജില്ല എന്‍ എസ് എസ് ഹയര്‍ സെക്കന്ററി വിഭാഗം എിവര്‍ സംയുക്തമായി പത്താമത് അന്താരാഷ്ട്ര യോഗാദിനാചരണം സെന്റ് ജോസഫ് കോളേജ് ദേവഗരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.

ഇന്‍ക്ലുസീവ് യോഗ എന്ന ആശയത്തില്‍ അധിഷ്ഠിതമായി നടത്തിയ യോഗാ ദിനാചരണത്തില്‍ ഭിന്നശേഷിക്കാര്‍, അവരുടെ രക്ഷിതാക്കള്‍, കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍, സി.ആര്‍.സി.യിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും, എബിലിറ്റി കോളേജ് ഫോര്‍ ഹിയറിങ്ങ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥികള്‍, റഹ്മാനിയ സ്‌കൂള്‍ ഫോര്‍ മെന്റലി ഹാന്റികാപ്പഡ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ശാന്തി യോഗ സെന്ററിലെ പരിശീലകരുടെ നേതൃത്വത്തിലായിരുന്നു യോഗ പരിശീലനവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും.

Leave a Reply

Your email address will not be published. Required fields are marked *