സൗഹൃദ ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ച് ഐ.എസ്. എം. കീഴുപറമ്പ മണ്ഡലം സമിതി
കുനിയിൽ: മതേതര – ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനായി യുവാക്കൾ മുന്നോട്ട് വരണമെന്ന് ഐ. എസ്.എം. കീഴുപറമ്പ മണ്ഡലം സമിതി. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ കർമ്മ യൗവനത്തിന് ഏറെ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അറിയിച്ചു. ഐ.എസ്. എം. കീഴുപറമ്പ മണ്ഡലം സമിതി കുനിയിൽ അൽ-അൻവാർ ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്ത്വാർ മീറ്റിൽ വിവിധ മത – രാഷ്ട്രീയ സംഘടനകളിലെ യുവജന നേതാക്കൾ പങ്കെടുത്തു. കെ.എൻ. എം. കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് എ. വീരാൻകുട്ടി സുല്ലമി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ഐ. എസ്.എം കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് കെ. ഖമറുൽ ഇസ്ലാം അധ്യക്ഷത വഹിച്ചു. പി.പി.ശബീർ ബാബു (മുസ്‌ലീം യൂത്ത് ലീഗ്), ബിനീഷ് കല്ലട (DYFI), വി. നിഷാദ് ( യൂത്ത് കോൺഗ്രസ് ) കെ.ടി. ശാനിബ് സലഫി (വിസ്ഡം യൂത്ത് ) എം.കെ. ബാദുഷ ( ഫ്രറ്റേണിറ്റി ) തുടങ്ങിയവർ സൗഹൃദ ഭാഷണം നിർവ്വഹിച്ചു. കെ.ടി. യൂസുഫ്, ടി. ജസീല ടീച്ചർ, പി. മുനീബ് ഫാറൂഖി, കെ. അബ്ദുൽ ലത്തീഫ് മാസ്റ്റർ, പി.മുജീബ് റഹ്മാൻ, പി. നവാസ് മാസ്റ്റർ, എം.കെ. ശമീൽ മാസ്റ്റർ, കെ.പി. മുഹമ്മദ് അസ് ലം, എം.പി. അബ്ദുൽ റഊഫ്, കെ. അദീബ് അഹ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.