ഇസ്‌റാഅ്, മിഅ്‌റാജ്: ജനുവരി 30-ന് കുവൈത്തിൽ പൊതു അവധി

Isra', Mi'raj

കുവൈത്ത് സിറ്റി: ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവയുടെ ഭാഗമായി ജനുവരി 30- ന് കുവൈത്തിൽ സിവിൽ സർവീസ് കമ്മീഷൻ പൊതു അവധി പ്രഖ്യാപിച്ചു. ഗവൺമെൻറ്, അർധ ഗവൺമെൻറ് സഥാപനങ്ങൾക്ക് ഈ ദിവസം പ്രവർത്തിക്കില്ല. ഇസ്‌റാഅ്, മിഅ്‌റാജ് അവധി ജനുവരി 27 തിങ്കളാഴ്ചയായിരുന്നുവെങ്കിലും മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വാരാന്ത്യ അവധി ദിവസങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം തുടർച്ചയായ അവധി ലഭിക്കും.Isra’, Mi’raj

ഫെബ്രുവരി 2 ഞായറാഴ്ച മുതൽ ഔദ്യോഗിക സ്ഥാപനങ്ങൾ പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം, അടിയന്തിര സ്വഭാവമുള്ള സഥാപനങ്ങൾ പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവധി തീരുമാനിക്കാമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *