ആദിവാസി കോളനി നിവാസികൾക്ക് ആശ്വാസമേകി അരീക്കോട് ജന മൈത്രി പോലീസ്.
അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കയം ഈന്തുംപാലി കോളനി, കൊടും പുഴ കോളനി , പണിയ ക്കോളനി എന്നിവ സന്ദർശിക്കുകയും, എഴുപതോളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്യുകയും അവരോടെപ്പം സഹവസിക്കുകയും ചെയ്ത് അരീക്കോട് ജന മൈത്രി പോലീസ്. ഊർങ്ങാട്ടീരി പഞ്ചായത്തിലെ വിവിധ കോളനികളിലാണ് ഇൻസ്പെക്ടർ അബ്ബാസലി യുടെ നിർദ്ധേശ പ്രകാരം പച്ചക്കറി കിറ്റ് എത്തിച്ചത്.
കോളനികളിലെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ജനമൈത്രി സംഘം പരിഹാര നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വാർഡ് മെമ്പർ ജിനേഷ് , ജനമൈത്രി ബീറ്റ് ഓഫീസറായ സൈഫുദ്ദീൻ, ഫസീല ജനജാഗ്രത സമിതി അംഗമായ മുജീബ് മാസ്റ്റർ എസ് ടി പ്രമോട്ടർ അശ്വതി, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.