“എന്റെ ചാച്ചജി” യുമായി മഞ്ചേരിയിൽ ജവഹർ ബാൽ മഞ്ച്
മഞ്ചേരി: “എന്റെ ചാച്ചാജി” പരിപാടിയുമായി മഞ്ചേരിയിൽ ജവഹർ ബാൽ മഞ്ച് ശിശു ദിനാഘോഷം. ജെ.ബി.എം. മഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് കുട്ടികൾക്കു വേണ്ടി വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചത്. (Jawahar Bal Manch in Manjeri)
ജവഹർലാൽ നെഹ്റു സ്മൃതിയും ചാച്ചാജി ഗോൾഡ് മെഡൽ മത്സര വിജയി കൾക്കുളള സമ്മാന വിതരണവും മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജെ.ബി.എം. ബ്ലോക്ക് ചീഫ് കോഡിനേറ്റർ ഷാജി കെ പവിത്രം അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ ക്വിസ്സ് മത്സരം കെ.പി.സി.സി. മെമ്പർ പറമ്പൻ റഷീദ് ഉദ്ഘാടനം ചെയ്തു. ഹനീഫ മേച്ചേരി, പി.ഷംസുദ്ദീൻ, രോഹിത് പയ്യനാട്, കെ.വേശപ്പ, അശോകൻ അരുകിഴായ, സംസാരിച്ചു.