ജീവദ്യുതി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം NSS യൂണിറ്റിന്റെയും മഞ്ചേരി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവദ്യുതി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് എം.എം. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.സഫിയ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ സെൽവ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണക്ലാസ്സ് നടത്തി. നൂറിലധികം ആളുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽനിന്നും പ്ലസ്ടുവിദ്യാർത്ഥികളും അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരുമടക്കം 61 പേരുടെ രക്തം ശേഖരിക്കുകയുണ്ടായി. രക്തദാനം ചെയ്ത വ്യക്തികൾക്ക് കുനിയിൽ പ്രഭാത് ലൈബ്രറിയുടെ വക റിഫ്രഷ്മെൻറ് ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. പ്രിയംവദ സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ അജേഷ് സി നന്ദിയും ആശംസിച്ച ചടങ്ങിൽ SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡണ്ട് A V സുധീർ, സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കെ, PTA മെമ്പർ സെയ്ത് പുന്നാടൻ, NSSലീഡർ നിദ ഹനാൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *