ജി.യു.പി .എസ് മൂർക്കനാടിൽ JRC യുണിറ്റ് ആരംഭിച്ചു.
മൂർക്കനാട്: ജി.യു.പി .എസ് മൂർക്കനാടിന് ഇനി മുതൽ ജൂനിയർ റെഡ്ക്രോസ് ടീമും (JRC) . 20 അംഗങ്ങളടങ്ങിയ ടീമിന് ഫാത്തിമ ഹെന്ന നേതൃത്വം കൊടുക്കും. യൂണിറ്റിൻ്റെ ഉദ്ഘാടനം അരീക്കോട് സബ് ജില്ല JRC പ്രസിഡൻറ് ഹബീബ് മാസ്റ്റർ(SSHSS മൂർക്കനാട് ) ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ് ജാഫർ മാടത്തിങ്ങൽ, എസ് എം സി ചെയർമാൻ പി വി അബ്ദുൽ ഷരീഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത എം സ്വാഗതവും JRC കൗൺസിലർ ഷീന കെ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളോടുള്ള ഐക്യദാർഢ്യ ഒപ്പു വെക്കലിൽ പങ്കു ചേർന്നു . JRC unit started at GUPS Moorkanad.