“കലാരവം -23” ന് തവരാപറമ്പ് ജി എൽ പി സ്കൂളിൽ തുടക്കം.

പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിലെ 300 ലധികം വിദ്യാർത്ഥികൾ മറ്റുരക്കുന്ന കലാരവം -23 ന് തവരാപറമ്പ് ജി എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. രാഗം, താളം, മേളം തുടങ്ങിയ മൂന്ന് വേദികളിലായി പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിൽ നിന്നായി 300 ലേറെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മറ്റുരക്കുന്നു. പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലകളിൽ കിഡ്സ്‌ കമാന്റോ, അക്ഷര മിട്ടായി, പ്രഭാത ഭക്ഷണം അടക്കം നിരവധി മാതൃക പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്ത് തല കലോത്സവം ആണ് അരങ്ങേരുന്നത് വൈസ് പ്രസിഡന്റ്‌ ഷഹർബാൻ ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി സൈഫുദ്ധീൻ, പി പി ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, ബ്ലോക്ക്‌ മെമ്പർ ഇ പി മുജീബ്, പഞ്ചായത്ത് മെമ്പർമാരായ ഫൗസിയ സിദ്ധീഖ്, ബീന ചന്ദ്രൻ, ഷാഹിന, വി രാമചന്ദ്രൻ,റീന, സുനിത കുമാരി, സിന്ധു പ്രതീപ്, ഷൈനി രാജൻ, എ ഇ ഒ മൂസക്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡന്റ്‌മാർ, പ്രധാന അധ്യാപകർ,നാട്ടുകാർ, രക്ഷിതാക്കൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *