CH ക്ലബ് അഖില കേരള വോളിബോൾ ടൂർണമെന്റിന് ഇന്ന് കലാശക്കൊട്ട്
കെസി മുഹമ്മദ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എംകെ ബിചിദ് & ഫാമിലി സ്പോണ്സർ ചെയ്യുന്ന വിന്നേഴ്സ് പ്രൈസ്മണിക്കും കീ സ്റ്റോൺ ദമാം KSA റണ്ണേഴ്‌സ് ട്രോഫിക്കും എടപ്പറ്റ വെൽക്കം ഡ്രിങ്ക്സ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്‌സ് പ്രൈസ്മണിക്കും വേണ്ടി CH ക്ലബ് കിഴുപറമ്പ് സംഘടിപ്പിച്ച അഖിലകേരള വോളിബോൾ ടൂർണമെന്റിന് ഇന്ന് സമാപനം കുറിക്കും. 6.30 ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ വോളി ഫ്രണ്ട്സ് ഗോതമ്പ്‌റോഡും TPYCO ചെറുവാടിയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ടൗൺ ബോയ്സ് ഒതായി യുവ പ്രതിഭ കറുത്തപറമ്പിനെ നേരിടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം കൃത്യം 8 മണിക്ക് CH ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും