കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദം​ഗ വിഷന് നേരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

Mridanga Vision

\എറണാകുളം: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകരായ മൃദംഗ വിഷനെ വിമർശിച്ച് ഹൈക്കോടതി. പരിപാടിയിൽ പങ്കെടുത്തവരില്‍നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്നും മനുഷ്യന് അപകടം പറ്റിയിട്ടും പരിപാടി നിര്‍ത്താന്‍ സംഘാടകര്‍ തയ്യാറായോ എന്നും കോടതി ചോദിച്ചു.Mridanga Vision

എം. നിഘോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ കടുത്ത വിമർശനം. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാൻ മൃദംഗ വിഷന്‍ ഉടമകള്‍ക്ക് കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *