രാഹുൽ ഗാന്ധിക്കായി വോട്ട് ചോദിച്ച്, അരീക്കോടിൽ റോഡ് ഷോ നടത്തി കർണാടക ഉപ മുഖ്യമന്ത്രി DK ശിവകുമാർ

Karnataka Deputy Chief Minister DK Shivakumar held a road show in Areekode seeking votes for Rahul Gandhi

 

അരീക്കോട്: യുഡിഎഫ് പ്രവർത്തകരെ ആവേശത്തിൽ ആക്കി അരീക്കോടിൽ രാഹുൽഗാന്ധിക്കായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ റോഡ് ഷോ. വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം അരീക്കോട് എത്തിയത്. ആവേശത്തോടെയും ആരവത്തോടെയും യുഡിഎഫ് പ്രവർത്തകർ ഡീകെയെ വരവേറ്റു. പഴയ സിനിമഹാൾ ഭാഗത്തുനിന്ന് തുറന്ന ജീപ്പിൽ വാഴക്കാട് ജംഗ്ഷൻ വരെ അദ്ദേഹം രാഹുൽഗാന്ധി വോട്ട് അഭ്യർത്ഥിച്ച് റോഡ് ഷോ നടത്തി.

റോഡിന്റെ ഇരുവശങ്ങളിലും കെട്ടിടങ്ങളിലുമായി നിരവധി പേരാണ് ഉണ്ടായിരുന്നത്. ബലൂണും തോരണങ്ങളുമായി റോഡ് ഷോയുടെ തൊട്ടു പിന്നാലെ യുഡിഎഫ് പ്രവർത്തകരുടെ റാലിയും ഉണ്ടായിരുന്നു. പി കെ ബഷീർ എംഎൽഎ, എ പി അനില്‍ കുമാര്‍ എംഎൽഎ, കെ നൗഷാദ് അലി, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് കല്ലട തുടങ്ങിയവരും റോഡ് ഷോയിൽ പങ്കെടുത്തു.

Karnataka Deputy Chief Minister DK Shivakumar held a road show in Areekode seeking votes for Rahul Gandhi

Leave a Reply

Your email address will not be published. Required fields are marked *