കിഴുപറമ്പ് കരുണ വെൽഫെയർ സൊസൈറ്റിയുടെ പ്രാദേശിക തല ഉദ്ഘാടനവും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
സുസ്ഥിര വികസനത്തിന് അയൽക്കൂട്ട പെരുമ എന്ന പ്രമേയത്തിൽ സംഗമം പലിശ രഹിത അയൽ കൂട്ടായ്മയുടെ ദശവാർഷികത്തോടനുബന്ധിച്ച് കിഴുപറമ്പ കരുണ വെൽഫയർ സൊസൈറ്റിയുടെ പ്രാദേശിക തല ഉദ്ഘാടനം നടത്തി. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സഹ്‌ല മുനീർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സംഗമം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി എം.ഡി. വി കെ.എം. അശ്ഫാഖ് മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി എം.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്ത് ഇസ്ലാമി അരീക്കോട് ഏരിയാ പ്രസിഡണ്ട് പി.വി. ഇബ്രാഹിം, ജമാഅത്ത് ഇസ്ലാമി അരീക്കോട് ഏരിയാ വനിത വിഭാഗം കൺവീനർ നഫീസ ടീച്ചർ, വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് റഹ് മത്തുല്ല എം. ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡണ്ട് കരീം മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. പ്രൊഫ: ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വൈ.കെ. അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. ശേഷം നടന്ന ഫുഡ് ഫെസ്റ്റിൽ 40 ൽ പരം സ്റ്റാളുകളിലായി100 ൽ പരം വിഭ വങ്ങൾ പ്രദർശിപ്പികപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്തു. കൊണ്ടോട്ടി ഗവ: ആർട്സ് & സയൻസ് കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലെ എബിൻ, സഹദ് എന്നിവർ മൂല്യനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിച്ചു.
Karuna Welfare Society inauguration and food fest was held