കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സിപിഎമ്മിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന്റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. 77.63 ലക്ഷത്തിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കണ്ടുകെട്ടിയതിൽ പാർട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉൾപ്പെടും.
കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ടുകൾ, തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകൾ, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്.