കാവനൂർ MCF മാലിന്യ പ്രശ്നം :23 പേർക്ക് കോടതിയുടെ സമൻസ്

avanur MCF Garbage issue: Court summons 23 people

കാവനൂർ :പഞ്ചായത്തിലെ എം സി എഫ് മാലിന്യങ്ങൾ ചെങ്ങര മട്ടത്തിരിക്കുന്ന് തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് കോടതിയുടെ സമൻസ്. സമരത്തെ പൊളിക്കാൻ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ കത്തിച്ച്, സമരം നടത്തുന്നവരെ പ്രതി ചേർക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ തീവെപ്പും നിലവിലെ സമരം നടത്തിയവരുട തലയിലായെന്നും ആരോപണം ഉയർന്നു. സമരത്തിൻറെ മുന്നിൽ നിന്ന വാർഡ് മെമ്പർ ഉൾപ്പെടുന്ന 23 പേർക്കെതിരെയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

കാവനൂർ പഞ്ചായത്തിൽ യുഡിഎഫിൽ ഏറെ വിവാദങ്ങളും ഭരണസമിതിയിൽ നിന്ന് കോൺഗ്രസിന്റെ രാജി നാടകവും അടക്കം ഏറെ കോളിളക്കം സൃഷ്ടിച്ച ചെങ്ങരയിലെ എംസിഎഫ് മാലിന്യ പ്രശ്നം ഏറനാട് എംഎൽഎയും യുഡിഎഫ് നേതാക്കളും ഒരുമിച്ചിരുന്ന് സംസാരിച്ചു പരിഹരിച്ചതാണ്. കേസുകൾ അടക്കം പിൻവലിച്ച് മട്ടത്തിരിക്കുന്നിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും മട്ടത്തിരിക്കുന്നിലേക്ക് ഇനി എം സി എഫ് മാലിന്യങ്ങൾ കൊണ്ടുവരില്ലെന്നും MLA യും ലീഗും ഉറപ്പുനൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് വീണ്ടും ലീഗ് ഭരണസമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ അതിന് എല്ലാം വ്യത്യസ്തമായിട്ടാണ് ഇപ്പോൾ കോൺഗ്രസ്ക്കാരിയായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവ്യാ രതീഷ് ഉൾപ്പെടെയുള്ള 23 പേർക്കെതിരെ കോടതിയുടെ സമൻസ് വന്നിരിക്കുന്നത്.

പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് അരീക്കോട് പോലീസ് സമരക്കാർക്ക് എതിരെ കേസെടുത്തിരുന്നതന്ന് സമരാനുകൂലികൾ ആരോപിച്ചു. സമരവുമായി നേരിട്ട് ബന്ധപ്പെടുക പോലും ചെയ്യാത്തവർക്കും ഇപ്പോൾ സമൻസ് വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രാത്രിയിൽ മാലിന്യങ്ങൾ കത്തിച്ചത് കേസിലെ പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. kavanur MCF Garbage issue: Court summons 23 people

Leave a Reply

Your email address will not be published. Required fields are marked *